ഇന്ത്യ- ന്യൂസീലാന്റ്: നാളത്തെ മത്സരത്തിൽ വരുത്തേണ്ട മൂന്നു മാറ്റങ്ങൾ.
ആദ്യ മൂന്ന് മൽസരങ്ങൾ ആധികരികമായി വിജയിച്ചു പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. കോഹ്ലിക്ക് വിശ്രമം കൊടുത്തു രോഹിത്തിനെയാണ് ഇന്ത്യയെ നയിക്കാൻ അവസരം നൽകിയിട്ടുള്ളത്. പരമ്പര നേടിയത് കൊണ്ട് തന്നെ ഇനി ന്യൂസീലന്റിലേക്ക് വന്ന എല്ലാവർക്കും അവസരം നൽകാനുള്ള സാധ്യത കൂടുതലാണ്.
ലോകകപ്പ് മുന്നിൽ നിൽക്കെ, പുതിയ ടീം മിശ്രിതങ്ങൾ കരുതി വെക്കാൻ പറ്റിയൊരു അവസരം കൂടിയാണ്. നാളത്തെ മത്സരത്തിൽ വരുത്തേണ്ട മൂന്നു മാറ്റങ്ങൾ നോക്കാം;
1.ശുഭം ഗിൽ:
കോഹ്ലിയെ പറഞ്ഞയച്ച സ്ഥിതിക്ക് മൂന്നാം നമ്പറിൽ ശുഭം ഗില്ലിനെ പരിഗണിക്കാം. പ്രത്യേകിച്ച് ലോക കപ്പിന് പരിഗണിക്കുന്ന ഒരു താരം എന്ന നിലയിൽ. ഐ പി ല്ലിൽ മുന്നേ കഴിവ് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം.
2. രവീന്ദ്ര ജഡേജ
അവിശ്വസനീയമായ ഫോം തുടരുന്ന കുൽദീപിന് പകരമായി രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്താം. ജഡേജയാണെങ്കിൽ സച്ചിന്റെയും കപിൽ ദേവിന്റെയും റെക്കോർഡിനൊപ്പമെത്താൻ 10 റൺസിന്റെ കുറവ് മാത്രമേ ഉള്ളൂ.
3.മുഹമ്മദ് സിറാജ്:
2 മത്സരത്തിലും കളിയിലെ കേമനയി തിരഞ്ഞെടുത്ത ശമിക്ക് പകരമായി സിറാജിനെ ഉൾപ്പെടുത്താം.
Post a Comment