ഇരട്ട ശതകത്തിന്റെ തമ്പുരാൻ ഇരുനൂറിന്റെ നിറവിൽ.
നാളെ നടക്കുന്ന നാലാമത്തെ ഏകദിന മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത് രോഹിത് ആണ്. ഇരുനൂറാം ഏകദിനതിനാണ് അദ്ദേഹം പാഡ് അണിയുന്നത്.ഇതു വരെ 199 മത്സരങ്ങളിൽ നിന്നും, (193 ഇന്നിങ്സുകൾ) 48.14 ശരാശരിയിൽ 7799 റൺസെടുത്തിട്ടുണ്ട്. 22 സെഞ്ചുറിയും, 39 ഫിഫ്റ്റിയും നേടിയിട്ടുള്ള ഹിറ്റ്മാന്റെ സ്‌ട്രൈക്ക് റേറ്റ് 88.91 ആണ്.
രോഹിത് ഏറ്റവും കൂടുതൽ ശരാശരിയിൽ ബാറ്റ് ചെയ്യുന്ന ഓപ്പണർ ആണ്. 114 ഇന്നിംഗ്സുകളിൽ നിന്നും 58.32 ശരാശരിയിൽ 20 സെഞ്ചുറി ഉൾപ്പടെ 5800 റൺസിന് മുകളിൽ നേടിയിട്ടുണ്ട്.
193 ഇന്നിംഗ്സുകളിൽ നിന്നും, 215 സിക്സർ അടിച്ചു കൂട്ടിയിട്ടുണ്ട്. ധോണിക്കൊപ്പമാണ് ഈ ലിസ്റ്റിൽ സ്ഥാനം. ആഫ്രിദി, ഗെയ്ൽ, ജയസൂര്യ എന്നിവരാണ് മുന്നിൽ.
67 ഓപ്പനേര്മാരുടെ ലിസ്റ്റ് എടുത്താൽ, സെഞ്ചുറി അടിക്കുന്ന മത്സരങ്ങളുടെ എണ്ണം രോഹിതിന്റെത് 5.7 ആണ്. ഇവരിൽ ഏറ്റവും കൂടുതൽ.
Post a Comment