Header Ads

ന്യൂസീലാന്റിൽ ചരിത്രമെഴുതി ടീം ഇന്ത്യ; രോഹിത്തിനും, കോഹ്‌ലിക്കും, ശമിക്കും പുതിയ റെക്കോർഡ്

244 റൺസ് വിജയ ലക്ഷ്യം പിൻതുടർന്ന ഇന്ത്യൻ ടീം 7 ഓവറുകൾ ബാക്കി നിൽക്കെ 7 വിക്കറ്റിന്റെ
അനായാസ വിജയം കരസ്ഥമാക്കി, കിവികളുടെ നാട്ടിലെ ആദ്യ പരമ്പര വിജയം സ്വന്തമാക്കി. അടുത്ത മത്സരങ്ങൾ വ്യാഴാഴ്ചയും, ഞായറാഴ്ച യുമാണ്.

60 റൺസെടുത്തു കോഹ്ലി തന്റെ നാല്പത്തിയോൻപത്താം അർദ്ധ ശതകം പൂർത്തിയാക്കി. ഇതോടെ 100 തവണ അൻപത് റൺസിന് മുകളിൽ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഇടം നേടി. (ആഭ്യന്തര മത്സരങ്ങൾ ഉൾപ്പടെ). കോഹ്ലി ഇപ്പോൾ അഞ്ചാമനാണ്. ഇതിനു മുമ്പ് ഈ നേട്ടം കൈ വരിച്ച താരങ്ങൾ:

സച്ചിൻ- 174
ദ്രാവിഡ്- 133
ഗാംഗുലി- 128
ധോണി- 101

വൈസ് ക്യാപ്റ്റനും, ക്യാപ്റ്റനും ചേർന്ന് രണ്ടാം വിക്കറ്റിൽ 100 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. പതിനാറാം തവണയാണ് ഇരുവരും ഒരുമിച്ച് ഈ നേട്ടം കൈ വരിക്കുന്നത്. ഈ പട്ടികയിൽ രണ്ടാമത്തെത്തി. മുന്നിൽ ഉള്ളത്, സച്ചിൻ-ഗാംഗുലി സഖ്യമാണ്.

66 റൺസ് എടുത്ത രോഹിത് , 2 സിക്സറുകൾ അടിച്ചു ധോണിയുടെ 215 സിക്സറുകളുടെ ഓപ്പമെത്തി. ഇന്ത്യൻ താരം നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകളുടെ പട്ടികയിൽ ഒപ്പത്തിനൊപ്പമാണ് ഇരുവരും.

ടൈലറുടെ സെഞ്ചുറി തടയുകയും, മുൻറോയെ ആദ്യ ഓവറുകളിൽ പറഞ്ഞയാക്കുകയും ചെയ്ത ശമിയാണ് കളിയിലെ താരം. മൂന്നു വിക്കറ്റുകൾ ഷമി നേടി. ഇതോടെ ന്യൂസീലാന്റിൽ ഒരു പരമ്പരയിൽ രണ്ട് തവണ ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ ബോളർ എന്ന റെക്കോർഡിന് ഉടമയായി.

Powered by Blogger.